വജ്രജൂബിലി ഫെലോഷിപ്പ് ജേതാക്കൾക്ക് ആദരം

 




മയ്യിൽ':-അഥീന നാടക- നാട്ടറിവ് വീടിന്റെ ആഭിമുഖ്യത്തിൽ കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് ജേതാക്കളായ അഥീനയുടെ പ്രവർത്തകർക്ക് ആദരം സംഘടിപ്പിച്ചു. മയ്യിൽ ടൗണിൽ വെച്ച് നടന്ന ചടങ്ങിൽ കണ്ണൂർ നെഹ്റു യുവകേന്ദ്ര യൂത്ത് ഓഫീസർ കെ രമ്യ ജേതാക്കളായ അഥീന പ്രസിഡണ്ട് ദിൽന കെ തിലക്, പ്രവർത്തക സമിതി അംഗം വി ആതിര രമേഷ്, തിറയാട്ടം നാടൻ പാട്ടുമേള കോ-ഓർഡിനേറ്റർ ശരത്കൃഷ്ണ, നാടൻ പാട്ടു കലാകാരി ലയന ജയൻ എന്നിവരെ  ഉപഹാരം നൽകി ആദരിച്ചു. വിനോദ് കണ്ടക്കൈ അധ്യക്ഷനായിരുന്നു. ശിഖ കൃഷ്ണൻ സ്വാഗതവും നന്ദഗോപാൽ നന്ദിയും പറഞ്ഞു.

Previous Post Next Post