കുറ്റ്യാട്ടൂർ:- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 2021 - 22 സാമ്പത്തിക വർഷം പട്ടികജാതി വിദ്യാർത്ഥികൾക്ക് ഫർണിച്ചർ പദ്ധതിയുടെ ഭാഗമായി ഫർണിച്ചറുകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി പി റെജി നിർവഹിച്ചു.
പഞ്ചായത്ത് അംഗം പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു മുകുന്ദൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സി അനിത, പഞ്ചായത്ത് അംഗം സി ജിൻസി, പഞ്ചായത്ത് സെക്രട്ടറി കെ പ്രകാശൻ, അസിസ്റ്റൻ്റ് സെക്രട്ടറി സി എച്ച് ഗോപാലകൃഷ്ണൻ, ചട്ടുകപ്പാറ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എം സി ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.