മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി വനിതാവേദിയുടെയും, മയ്യിൽ ഗ്രാമപഞ്ചായത്ത് ജൻ്റർ റിസോഴ്സ് സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ "കുടുംബത്തിലെ ജനാധിപത്യം" എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു. സ്നേഹിത സർവീസ് പ്രൊവൈഡർ ദർശന ദാമോദരൻ വിഷയമവതരിപ്പിച്ചു.നന്നേ ചെറുപ്പത്തിൽ രക്ഷിതാക്കൾ നൽകുന്ന തുല്യതാ ബോധവും, കുടുംബത്തിൽ എല്ലാവരും ചേർന്നെടുക്കുന്ന തീരുമാനങ്ങളും കുട്ടികളിൽ ലിംഗഭേദത്തിനപ്പുറം സമത്വ ഭാവന വളർത്താൻ സഹായിക്കുമെന്ന് അവർ പറഞ്ഞു. അതിന് ഓരോ കുടുംബങ്ങളിലും ജനാധിപത്യ ബോധം വളരേണ്ടതുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ കെ.വി യശോദ ടീച്ചർ (വനിതാ വേദി, സി.ആർ.സി ) അദ്ധ്യക്ഷത യും വി.പി രതി (കൺവീനർ ,വനിതാ വേദി) സ്വാഗതവും പറഞ്ഞു .
തുടർന്നു നടന്ന ചർച്ചയിൽ പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ, കെ.കെ ഭാസ്കരൻ , പി.ലത ( കൗൺസിലർ,മയ്യിൽ ഗ്രാമ പഞ്ചായത്ത് ജൻറർ റിസോഴ്സ് സെൻ്റർ) ജ്യോതി പി.കെ, ലത ,പി.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. സജിത .കെ (ലൈബ്രേറിയൻ) നന്ദി പറഞ്ഞു. പരിപാടിയോടനുബന്ധിച്ചു സി.ആർ.സി. വനിതാവേദിയുടെ "അക്ഷയ " ഗ്രൂപ്പ് തയ്യാറാക്കിയ പലഹാരങ്ങളുടെ പ്രദർശനവും വില്പനയുമുണ്ടായിരുന്നു.