ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം ; പ്ലാസ്റ്റിക് നിരോധന പോസ്റ്റർ പതിപ്പിക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

 


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഹരിത കേരളം മിഷൻ ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനത്തിന് ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് നിരോധന പോസ്റ്റർ പതിപ്പിക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് ശ്രീമതി പി പി റെജി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ശ്രീ.സി നിജിലേഷ് ,സെക്രട്ടറി കെ പ്രകാശൻ അസിസ്റ്റൻറ് സെക്രട്ടറി സിഎച്ച് ഗോപാലകൃഷ്ണൻ ,ഹരിത കേരളം മിഷൻ ആർപി ശ്രീ വി സഹദേവൻ, JHI ഷംനാജ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. പി പ്രസീത,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. കെ.സി അനിത,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. യു മുകുന്ദൻ, മറ്റ് മെമ്പർമാരുൾപ്പെടുന്ന സ്ക്വാടാണ് പ്രവർത്തിച്ചത്.

Previous Post Next Post