പാമ്പുരുത്തി :- കഴിഞ്ഞ ദിവസം മരണപ്പെട്ട പാമ്പുരുത്തി ശാഖ മുസ്ലിം ലീഗ് പ്രവർത്തകൻ എം.പി ഹമീദ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ശാഖാ പ്രസിഡൻ്റ് എം മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. എം ഹനീഫ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. എം മമ്മു മാസ്റ്റർ, എം അബ്ദുൽ അസീസ് ഹാജി, കെ.പി അബ്ദുൽ സലാം, എം അനീസ് മാസ്റ്റർ അനുസ്മരണം നടത്തി. ശാഖ മുസ്ലിം ലീഗ് സെക്രട്ടറി എം എം അമീർ ദാരിമി സ്വാഗതവും എം ജുനൈദ് നന്ദിയും പറഞ്ഞു.