മയ്യിൽ NRI ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ദുബായിൽ ഫുട്ബോൾ ടൂർണമെന്റ് നാളെ മുതൽ ; ടീമുകൾക്കുള്ള ജേഴ്‌സികൾ കൈമാറി


ദുബായ് :-
മയ്യിൽ NRI ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഫിബ്രവരി 12  ശനിയാഴ്ച മുതൽ  ദുബായ് അൽ ഖുസൈസ്‌ ക്യാപിറ്റൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടത്തപ്പെടുന്ന ഒന്നാമത് ഫുട്ബോൾ ടൂർണമെന്റ്ന്റെ ഭാഗമായി പങ്കെടുക്കുന്ന ടീമുകളുടെ ജേഴ്‌സി സ്പോൺസർമാരും മയ്യിൽ NRI ഫോറം ഭാരവാഹികളും ചേർന്ന് ടീം മാനേജ്മെന്റ്ന് കൈമാറി.

ബ്ലാസ്റ്റേഴ്‌സ് കൊളച്ചേരി,റെഡ് സ്റ്റാർ കയരളം ,ടെർണിങ് പോയിന്റ് കുറ്റിച്ചിറ,റെഡ് ഫോർട്ട്‌ വള്ളിയോട്ട്,SPRZ അരിമ്പ്ര,ചൈതന്യ കാട്ടിലെപ്പീടിക, ശക്തി വേളം, പവർ ക്രിക്കറ്റ്‌ ക്ലബ്‌ മയ്യിൽ എന്നീ  8 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.

Previous Post Next Post