സർഗോത്സവ ,ഓണവസന്ത വിജയികളെ അനുമോദിച്ചു



മയ്യിൽ :-
ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗോത്സവത്തിൻ്റെ താലൂക്കുതലത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടവരെയും ഓണവസന്തം ഓൺലൈൻ മേളയിൽ വിജയിച്ചവരെയും മയ്യിൽ, കയരളം നേതൃസമിതികൾ സംയുക്തമായി അനുമോദിച്ചു. 

മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി ഹാളിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സി.അരവിന്ദാക്ഷൻ മാസ്റ്റർ അനുമോദനവും ഉപഹാരസമർപ്പണവും നിർവഹിച്ചു.പി.പ്രശാന്തൻ അധ്യക്ഷത വഹിച്ചു. പി.കെ.പ്രഭാകരൻ ആശംസാപ്രസംഗം നടത്തി.പി.കുഞ്ഞികൃഷ്ണൻ സ്വാഗതവും ടി.കെ.ശ്രീകാന്ത് നന്ദിയും പറഞ്ഞു.



Previous Post Next Post