തളിപ്പറമ്പ്:-അല്‍മഖര്‍ 33ാം വാര്‍ഷിക സമ്മേളനത്തിന്‍റെ ഭാഗമായി അല്‍മഖര്‍ സ്ഥാപക നേതാക്കളില്‍ പ്രധാനിയും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍,സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന നേതൃത്വവുമായിരുന്ന പി.കെ.അബൂബക്കര്‍ മുസ്ല്യാര്‍ നരിക്കോട് ഒന്നാം അനുസ്മരണ സമ്മേളനവും ജില്ല ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഗമവും ഇന്നലെ അല്‍മഖര്‍ നാടുകാണി കാമ്പസില്‍ സമാപിച്ചു.പ്രസ്തുത പരിപാടിയുടെ ഭാഗമായി അനുസ്മരണ പ്രഭാഷണവും സ്മരണിക പ്രകാശനവും,ആദരിക്കല്‍ ചടങ്ങും വിഭവ സ്വീകരണവും നടന്നു.ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ല ജനറല്‍ സെക്രട്ടറി കെ.പി.കമാലുദ്ധീന്‍ മൗലവിയുടെ അദ്ധ്യക്ഷതയില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍ വി പി എം ഫൈസി വില്ല്യാപ്പള്ളി ഉദ്ഘാടനം ചെയ്തു.
അല്‍മഖര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.പി അബൂബക്കർ മൗലവി പട്ടുവം അനുസ്മരണ പ്രഭാഷണം നടത്തി.തുടര്‍ന്ന്പി. കെ ഉസ്താദിന്റെ പ്രസ്ഥാനിക ലോകം എന്ന വിഷയത്തില്‍ സുലൈമാൻ സഖാഫി കുഞ്ഞുകുളം വിഷയാവതരണം നടത്തി സംസാരിച്ചു.സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.കോവിഡ് കാലത്തെ സാന്ത്വന പ്രവർത്തനങ്ങളിൽ ജില്ലയിൽ മികച്ച പ്രവര്‍ത്തനം നടത്തിയ മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മലിനുള്ള ആദരവ് സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി.അബ്ദുറഹ്‌മാന്‍ ബാഖവി പരിയാരം കൈമാറി.ചടങ്ങില്‍ അല്‍മഖര്‍ ജനറല്‍ മാനേജര്‍
പി.കെ അലികുഞ്ഞി ദാരിമി എരുവാട്ടി,സമസ്ത കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി പി.പി.അബ്ദുല്‍ ഹക്കീം സഅദി,സുന്നി മാനേജ്‌മെന്‍റ് അസോസിയേഷന്‍ ജില്ല പ്രസിഡണ്ട് അബ്ദു റശീദ് ദാരിമി നൂഞ്ഞേരി,അല്‍മഖര്‍ ജനറല്‍ സെക്രട്ടറി കെ. അബ്ദു റശീദ്നരിക്കോട്,എസ്.വൈ.എസ്.ജില്ലപ്രസിഡണ്ട്.കെ.എം.അബ്ദുള്ളക്കുട്ടി ബാഖവി കൊട്ടപ്പൊയില്‍ എസ്.എസ്.എഫ് ജില്ല പ്രസിഡണ്ട് കെ. മുഹമ്മദ് അനസ് അമാനി അൽ കാമിലി തളിപ്പറമ്പ് തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ല ജനറല്‍ സെക്രട്ടറി വി.വി.അബൂബക്കര്‍ സഖാഫി സ്വാഗതവും അല്‍മഖര്‍ സെക്രട്ടറി കെ.പി.അബ്ദുല്‍ ജബ്ബാര്‍ ഹാജി നന്ദിയും പറഞ്ഞു.