മയ്യിൽ :- ഇന്ത്യൻ യൂത്ത് കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധീര രക്തസാക്ഷി ശുഹൈബിന്റെ നാലാം രക്തസാക്ഷിത്വ ദിനത്തിനോടനുബന്ധിച്ച് കോറളായി പാലത്തിനു സമീപം പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് ജില്ല ജന. സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ ഷുഹൈബ് അനുസ്മണം നടത്തി. ബൂത്ത് പ്രസിഡണ്ട് കലേഷ് കെ. കോറളായി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷംസു കണ്ടക്കൈ, ജന: സെക്രട്ടറി കെ. നൗഷാദ്, പ്രജീഷ് കോറളായി, മുഹമ്മദ് നാസിം, കെ.ശ്രീജിത്ത്, അബു എരിഞ്ഞിക്കടവ് , ഹാനി അഷ്റഫ്, കെ. ശുഹൈബ് എന്നിവർ പ്രസംഗിച്ചു.