മുസദ്ദിക്കിന് സെഞ്ച്വറി, രഞ്ജി ക്രിക്കറ്റ് ക്ലബിനും കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബ്ബിനും വിജയം

 

കണ്ണൂർ:-കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് 103 റൺസിന് കണ്ണൂർ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത രഞ്ജി ക്രിക്കറ്റ് ക്ലബ് മുസദ്ദിക്കിൻറെ സെഞ്ച്വറിയുടെ (പുറത്താകാതെ 104 റൺസ് 60 പന്തിൽ) മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എടുത്തു. മറുപടിയായി യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് 15.5 ഓവറിൽ 53 റൺസിന് ഓൾ ഔട്ടായി.രഞ്ജി ക്രിക്കറ്റ് ക്ലബ് താരം മുസദ്ദിക്ക് മാൻ ഓഫ് ദി മാച്ച് ആയി.

ഉച്ചയ്ക്ക് നടന്ന രണ്ടാം മൽസരത്തിൽ കണ്ണൂർ കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബ് 7 വിക്കറ്റിന് തലശ്ശേരി മാസോയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മാസോ 19.3 ഓവറിൽ 109 റൺസിന് ഓൾ ഔട്ടായി. മറുപടിയായി അപ്പാച്ചി ക്രിക്കറ്റ് ക്ലബ് 13.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം നേടി. 3 വിക്കറ്റും പുറത്താകാതെ 37 റൺസുമെടുത്തു അപ്പാച്ചി ക്രിക്കറ്റ് ക്ലബ് താരം വി.പി.ഫൈസൽ മാൻ ഓഫ് ദി മാച്ച് ആയി.

Previous Post Next Post