കുറ്റ്യാട്ടൂർ :- ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി ടാർ ചെയ്ത പഴശ്ശി കാളംങ്കുണ്ടം നിരത്തുപാലം റോഡ് ഉദ്ഘാടനം ബഹുമാനപ്പെട്ട കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി റെജിയുടെ അധ്യക്ഷതയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. റോബർട്ട് ജോർജ് നിർവ്വഹിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി നിജിലേഷ്, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രസീത, വാർഡ് മെമ്പർമാരായ ബാലകൃഷ്ണൻ, ഷീബ , മുൻ മെമ്പർ ടി ആർ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിജി സ്വാഗതവും വാർഡ് മെമ്പർ ജിൻസി നന്ദിയും രേഖപ്പെടുത്തി....