കുറ്റ്യാട്ടൂർ: - ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റ്യാട്ടൂർ പഞ്ചായത്ത് വടുവൻകുളത്ത് നിർമ്മിക്കുന്ന TAKE A BREAK ( വഴിയോര വിശ്രമ കേന്ദ്രം) പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.റോബർട്ട് ജോർജ്ജ് നിർവ്വഹിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി റജി അധ്യക്ഷത വഹിച്ചു. ലിസി.ഒ.എസ്, കെ.പി.രേഷ്മ, ലിജി.എം.കെ, നിജിലേഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ശ്രീ.പി.കെ.മുനീർ സ്വാഗതവും ശ്രീ.ആർ.അബു നന്ദിയും പറഞ്ഞു.