കൊളച്ചേരി ഗ്രാമപഞ്ചായത്ത് നിർമ്മിക്കുന്ന മെറ്റീരിയൽ കലക്ഷൻ സെൻ്ററിൻ്റെ ശിലാസ്ഥാപനം നടത്തി


കൊളച്ചേരി: -
കൊളച്ചേരി  ഗ്രാമപഞ്ചായത്തിൻ്റെ  നേതൃത്വത്തിൽ 'പ്ലാസ്റ്റിക് മുക്ത കൊളച്ചേരി, പ്രകൃത സൗഹൃദ കൊളച്ചേരി" എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിൻ്റെ ഭാഗമായി 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാടിക്കുന്നിൽ നിർമ്മിക്കുന്ന മെറ്റിരിയൽ കലക്ഷൻ സെൻ്റെറിൻ്റെ  ശിലാ സ്ഥാപന കർമ്മം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജ്മ അദ്ധ്യക്ഷത വഹിച്ചു.കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സിക്രട്ടറി രാഹുൽ രാമ ചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി.

 ജില്ല പഞ്ചായത്ത് മെമ്പർ കെ. താഹിറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസീത ടീച്ചർ, കബീർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് ചെയർമാൻ കെ.പി അബ്ദുൽ സലാം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.വി അസ്മ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ പി വി വത്സൻ മാസ്റ്റർ, എൻ.വി പ്രേമാനന്ദൻ, രാമ കൃഷ്ണ മാസ്റ്റർ, കെ വി ശശീന്ദ്രൻ, ഇ.പി ഗോപാലകൃഷ്ണൻ, ദീപ.പി  എന്നിവർ സംസാരിച്ചു.

ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് ചെയർമാൻ കെ.ബാലസുബ്രമണ്യൻ സ്വാഗതവും കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വി ഇ ഒ ശ്രീമതി സീമ ഇ നന്ദിയും പറഞ്ഞു.

Previous Post Next Post