കണ്ണൂർ:-ജില്ലയിലെ ഏറ്റവും വലിയമയക്കുമരുന്ന് കേസിലെ പ്രതിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുഴപ്പിലങ്ങാട് സ്വദേശി ബൽക്കീസാണ് മരിച്ചത്. കക്കാട് കുഞ്ഞിപ്പള്ളിയിലെ വാടക വീട്ടിൽ വെച്ചാണ് ആത്മഹത്യ ചെയ്‌തത്.2022ൽ ബാംഗ്ലൂരിൽ നിന്ന് ബസിൽ കടത്തി കൊണ്ട് വന്ന രണ്ട് കിലോ എം ഡി എം എ പിടികൂടിയ കേസിലെ പ്രതിയാണ് ബൽക്കീസ്. ആറ് മാസം മുൻപാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
