ദുബൈയിലേക്കുള്ള യാത്രക്കാരുടെ​ റാപിഡ്​ പി.സി.ആർ ഒഴിവാക്കി

 

ദുബൈ:- ഇന്ത്യയിൽ നിന്ന്​ ദുബൈയിലേക്കുള്ള യാത്രക്കാരുടെ റാപിഡ്​ പി.സി.ആർ പരിശോധന ഒഴിവാക്കിയതായി ദുബൈ സിവിൽ ഏവിയേഷൻ അറിയിച്ചു. വിമാനക്കമ്പനികൾക്ക്​​ നൽകിയ സർക്കുലറിലാണ്​ ഇക്കാര്യം അറിയിച്ചിരിക്കുന്നത്​. ബംഗ്ലാദേശ്​, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെയും യാത്രക്കാർക്ക്​ ഇളവ്​ നൽകിയിട്ടുണ്ട്​.

അതേസമയം, 48 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ ഇപ്പോഴും നിർബന്ധമാണ്​. റാപിഡ്​ പി.സി.ആർ ഒഴിവാക്കിയതോടെ യാത്രക്കാരുടെ വലിയൊരു ഭാരമാണ്​ ഒഴിവാകുന്നത്​. ഇന്ന്​ മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, യു.എ.ഇയിലെ മറ്റ്​ വിമാനത്താവളങ്ങളിലേക്ക്​ ഇപ്പോഴും റാപിഡ്​ പി.സി.ആർ നിർബന്ധമാണ്​. വൈകാതെ ഇതും ഒഴിവാക്കുമെന്നാണ്​ കരുതുന്നത്​.

വിമാനത്താവളങ്ങളിലെ റാപിഡ്​ പി.സി.ആർ പരിശോധന പ്രവാസികൾക്ക്​ വലിയ ദുരിതമായിരുന്നു സമ്മാനിച്ചത്​. സാമ്പത്തിക ബാധ്യതക്ക്​ പുറമെ അവസാന നിമിഷം റാപിഡ്​ പി.സി.ആറിൽ പോസിറ്റീവാകുന്നതോടെ യാത്ര മുടങ്ങുന്നവരുടെ എണ്ണവും ദിനംപ്രതി വർധിച്ചിരുന്നു.

Previous Post Next Post