കമ്പിൽ :- കൊളച്ചേരി പഞ്ചായത്തിലെ കമ്പിൽ കടവിന് ബോട്ട് ജെട്ടി നിർമ്മിച്ച് ജലഗതാഗത സൗകര്യമൊരുക്കണമെന്ന് സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം വാർഷിക ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു .
പൗരാണിക കാലം മുതൽ കമ്പിൽ കടവിൽ ജലഗതാഗതത്തിന് സൗകര്യമുണ്ടായിരുന്നു .ചരിത്രരേഖകളിലും കമ്പിൽ കടവിനെ കുറിച്ച് പ്രതിപാദിച്ചതായി കാണാൻ കഴിയും.
ടൂറിസം വികസനത്തിൻ്റെ ഭാഗമായി നിരവധി പ്രദേശങ്ങളിൽ ബോട്ട് ജട്ടി നിമ്മാണ പ്രവർത്തനങ്ങൾ നടന്ന് വരികയാണ് ,കമ്പിൽ ഉൾപ്പെടുന്ന കൊളച്ചേരി പഞ്ചായത്തിലെ പുഴയോരങ്ങളിൽ എവിടെയും ജട്ടി നിർമ്മിച്ചിട്ടില്ല .അതിനാൽ കൃഷി ആവശ്യത്തിനും ,ക്ഷേത്ര സന്ദർശനത്തിനും ജനങ്ങൾ വലിയ ദൂരം സഞ്ചരിക്കേണ്ടി വരികയാണ് .ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ആന്തൂർ ഭാഗത്ത് കൃഷി നടത്തുന്നവർ കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയും നിലവിലുണ്ട് . അതിനാൽ ജലഗതാഗത സൗകര്യമൊരുക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു .
കൂടുതൽ ജനങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ കൊളച്ചേരി പഞ്ചായത്തിലെ കമ്പിൽ കടവിൽ ബോട്ട് ജെട്ടി നിർമ്മിക്കണമെന്ന് കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം ജനറൽ ബോഡി യോഗം പ്രമേയത്തിൽ കൂടി ആവശ്യപ്പെട്ടു
എ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു
ഭാരവാഹികൾ
കമ്മിറ്റി അംഗങ്ങൾ
എ.കൃഷ്ണൻ (പ്രസി:)
കെ.സുരേശൻ (വൈസ് )
പി.സന്തോഷ് (വൈസ് )
എം.ശ്രീധരൻ. ( സിക്രട്ടറി)
സി അശോകൻ (ജോ:)
എം.പി രാമകൃഷ്ണൻ(ജോ)
എം.പി രാജീവൻ (ട്രഷറർ)
ഏ ഒ പവിത്രൻ
ടി.പി അനിൽകുമാർ
പി.സജീവൻ
എം.ലിജിൻ
കെ.ജിതേഷ്
ഏഒ രഘുനാഥൻ
എം.രവീന്ദ്രൻ
കെ.വി നാരായണൻ
സി.പ്രകാശൻ
എം വി ബാലകൃഷ്ണൻ പണിക്കർ