മയ്യിൽ:- കാവിൻമൂല ചെറുപഴശ്ശിക്കാവിലെ കളിയാട്ടം മാർച്ച് ഒന്നുമുതൽ ആറുവരെ നടത്തും. ഒന്നിന് പുലർച്ചെ അഞ്ചിന് പുതിയഭഗവതി, തുടർന്ന് ഭദ്രകാളി.
രണ്ടിന് വൈകീട്ട് വീരൻദൈവം, മൂത്ത ഭഗവതി
മൂന്നിന് വൈകീട്ട് മരക്കലത്തിലമ്മയുടെ തോറ്റം, തുടർന്ന് വീരൻദൈവം.
നാലിന് വൈകീട്ട് കരിവേടൻ ദൈവം, തുടർന്ന് ഇളയമ്മ, മൂത്തമ്മ ദൈവങ്ങൾ
അഞ്ചിന് വൈകീട്ട് ആറിന് ഇളംകോലം. തുടർന്ന് ഉദയമംഗലം തലക്കോട്ട് മുച്ചിലോട്ട് കാവ് പരിസരത്തുനിന്ന് ക്ഷേത്രത്തിലേക്ക് കാഴ്ചവരവ്. രാത്രി പത്തിന് പടയോറ്.
ആറിന് രാവിലെ കാരൻദൈവം, നാഗകന്നി, ഉച്ചയ്ക്ക് മാപ്പിള പൊറാട്ട്. തുടർന്ന്്് വിഷ്ണുമൂർത്തി, പുലിയോരുകാളി, മരക്കലത്തിലമ്മ എന്നീ ദൈവങ്ങളുടെ പുറപ്പാട്.