അക്രമത്തിൽ പരിക്കേറ്റ കെ.എസ്.യു. പ്രവർത്തകരായ സി.എച്ച്. റിസ്വാൻ, കാളിദാസ് രഞ്ജിത്ത്, പി. പ്രകീർത്ത് തുടങ്ങിയവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ. ഇത്തരം രീതി അവസാനിപ്പിക്കണമെന്ന് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയിലെ കാമ്പസുകൾ കേന്ദ്രീകരിച്ച് എസ്.എഫ്.ഐ. നടത്തുന്ന ആസൂത്രിത ആക്രമണത്തിന്റെ ഒടുവിലത്തെ ഉദാരണമാണ് ഇതെന്നും ഷമാമസ് ആരോപിച്ചു.