തിരുവനന്തപുരം:-തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍.നെടുമങ്ങാട് സ്വദേശി അജീഷ് ആണ് പിടിയിലായത്.രണ്ട് ദിവസം മുന്‍പ് ഹോട്ടലില്‍ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.പ്രതി അജീഷ് ഗുണ്ടാ ലിസ്റ്റിലുള്ള ആളാണ്.ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം.
തമ്പാനൂര്‍ സിറ്റി ടവര്‍ ഹോട്ടലിലെ റിസപ്ഷനിസ്റ്റിനെയാണ് വെട്ടിക്കൊന്നത്.തമിഴ്നാട് സ്വദേശി അയ്യപ്പനാണ് മരിച്ചത്.കൃത്യത്തിനു ശേഷം രക്ഷപെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പിടികൂടിയത്.