ഏച്ചൂർ കോട്ടം ശിവക്ഷേത്രം ഊട്ടുത്സവം ഇന്ന് തുടങ്ങും


കുടുക്കിമൊട്ട :-  
ഏച്ചൂർ കോട്ടം ശിവക്ഷേത്രം ഊട്ടുത്സവം ശനിയാഴ്ച തുടങ്ങും. 14, 15 തീയതികളിൽ ഭഗവതി ക്ഷേത്രത്തിൽ പൂജയും വാളെഴുന്നള്ളത്തും നടക്കും 16-ന് വൈകീട്ട് കലവറ നിറയ്ക്കൽ, രാത്രി ഒൻപതിന് തിടമ്പഴുന്നെള്ളത്തും തിടമ്പുനൃത്തവും. 17-ന് വൈകീട്ട് നാലിനും തിടമ്പെഴുന്നെള്ളത്തും തിടമ്പുനൃത്തവും നടക്കും. 18-ന് രാവിലെ തുലാഭാരം തൂക്കൽ. വൈകീട്ട് നാലിന് നെയ്യമൃത് എഴുന്നള്ളത്ത്, കാഴ്ചവരവ്. തുടർന്ന് തിടമ്പ് എഴുന്നള്ളുത്ത്, തിരുനൃത്തം, ആൽത്തറയിൽ മോതിരം വെച്ച് തൊഴൽ. രാത്രി 10.30-ന് നെയ്യാട്ടം, ഇളനീരാട്ടം, കളഭാട്ടം, തിരുവത്താഴപൂജ. 19-ന് രാവിലെ തുലാഭാരം തൂക്കൽ. വൈകീട്ട് ആൽത്തറയിൽ മോതിരം വെച്ച് തൊഴൽ, പള്ളിവേട്ടക്കെഴുന്നള്ളത്ത്, താലപ്പൊലി നിശ്ചയം, കളിയാട്ട നിശ്ചയം. രാത്രി എട്ടിന് മാതൃസമിതിയുടെ നേതൃത്വത്തിൽ തിരുവാതിര. 20-ന് പഴശ്ശി ഭഗവതി ക്ഷേത്രത്തിലെ തിറയോടെ ഉത്സവം സമാപിക്കും.

Previous Post Next Post