വൈദ്യുത ചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ SDPI പ്രതിഷേധ സമരം സംഘടിപ്പിച്ചു

 


കൊളച്ചേരി:-വൈദ്യുത ചാർജ് വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ ജനദ്രോഹ നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി എസ്.ഡി.പി.ഐ കൊളച്ചേരി -നാറാത്ത് കമ്മിറ്റിയുടെ നേത്രത്വത്തിൽ കൊളച്ചേരി വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ചാർജ വർദ്ധിപ്പിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട സബ് എഞ്ചിനിയർക്ക് നിവേദനം നൽകി. 

വൈദ്യുതി നിരക്ക് വർദ്ധന ശുപാർശ ചെയ്ത കമ്മീഷൻ, കോവിഡ് മൂലം സാമ്പത്തികമായി തകർന്ന സാധാരണ ജനങ്ങളുടെ തൊഴിലില്ലാഴമയടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങൾ പരിഗണിച്ചില്ലെന്നു പ്രതിഷേധ സമരം ഉൽഘാടനം ചെയ്തു കൊണ്ട് കണ്ണൂർ ജില്ലാ  സിക്രട്ടറി മുസ്തഫ നാറാത്ത്  സംസാരിച്ചു. ഇതൊരു സൂചനയാണെന്നും തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയാത്ത പക്ഷം ജനകീയ പ്രക്ഷോഭങ്ങൾക്ക് എസ്.ഡി.പി.ഐ നേത്രത്വം നൽകുമെന്നു അദ്ധ്യക്ഷത വഹിച്ച ഹനീഫ  കണ്ണാടിപ്പറമ്പ്  സംസാരിച്ചു. സമരത്തിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ്  മുസമ്മിൽ കൊളച്ചേരി. കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി ഷൗക്കത്ത് പാമ്പുരുത്തി. എന്നിവർ നേതൃത്വം നൽകി.

Previous Post Next Post