സ്വകാര്യ ബസ് പണിമുടക്ക് ജില്ലയിൽ പൂർണം

 

 

കണ്ണൂർ:-നിരക്ക് വർധന ആവശ്യപെട്ട് ജില്ലയിൽ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് പൂർണം. സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. ബസ് കിട്ടാതെ ജനം വലഞ്ഞു .ദുരെ സ്ഥലങ്ങളിലേക്ക് ജോലിക്കായി പോകുന്ന മലയോരമേഖല യിലെയും മറ്റും യാത്രക്കാരാണ് ഏറെ പ്രതിസന്ധിയിലായത് . നിലവിൽ ജില്ലയിൽ സർവീസ് നടത്തുന്ന 700 ഓളം ബസുകളാണ് പണിമുടക്കിയത് . ഒന്നുമുതൽ ഒൻപത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ തുടങ്ങിയതിനാൽ വിദ്യാർഥികളെയും സമരം ബാധിച്ചു . മിനിമം ചാർജ് 12 രൂപയാക്കുക , കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം,വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയാണ് ബസുടമകളുടെ പ്രധാന ആവശ്യം.

Previous Post Next Post