കണ്ണൂരിന്റെ യശസ്സ് ലോക ഫുട്ബോളിൽ; ഖത്തർ ലോകകപ്പിൽ ബൈജൂസ് ഔദ്യോഗിക സ്പോൺസർ


ന്യൂഡൽഹി: - 
2022 ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസറായി ബൈജൂസ്. ലോകം മുഴുവൻ ശ്രദ്ധ നേടിയ വിദ്യാഭ്യാസ ശൃംഖലയാണ് ബൈജൂസ്. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നൊരു സ്ഥാപനം ഫുട്ബോൾ ലോകകപ്പിന്റെ സ്പോൺസറാകുന്നത്. മലയാളിയായ ബൈജു രവീന്ദ്രനാണ് ബൈജൂസിന്റെ സാരഥി.

അന്താരാഷ്ട്ര ഫുട്ബോൾ സംഘടനായ ഫിഫയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഫിഫയുമായി കൈകോർക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയുമാണ് ബൈജൂസ്.

കണ്ണൂർ സ്വദേശിയാണ് ബൈജുസ് കമ്പനിയുടെ എം ഡി.



Previous Post Next Post