ലോക ക്ഷയരോഗ ദിനം ആചരിച്ചു

 



കൊളച്ചേരി:-ലോക ക്ഷയരോഗ ദിനാചാരണത്തിന്റെ ഭാഗമായി കൊളച്ചേരി കുടുംബശ്രീ അംഗങ്ങൾക്കും ആശ വാർക്കർമാർക്കും ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

2021 വർഷത്തിൽ ചികിത്സയെടുത്തു ക്ഷയരോഗ മുക്തി നേടിയ  3പേരെ ചടങ്ങിൽ പൊന്നാടയണിയിച്ചു ആദരിച്ച് ഉപഹാരവും നൽകി.

പരിപാടി കൊളച്ചേരി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ശ്രീ. ബാലസുബ്രമണ്യം ഉൽഘാടനം ചെയ്തു.

അസിസ്റ്റന്റ് സർജൻ ഡോക്ടർ അശോക് ബോധവൽക്കരണക്ലാസ്സെ ടുത്തു, ജൂ. ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനീഷ്ബാബു. കെ അധ്യക്ഷത വഹിച്ചു, ജൂ. പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌ ശ്രീലത സ്വാഗതവും ജിഷ. സി നന്ദിയും പറഞ്ഞു.



Previous Post Next Post