കണ്ടക്കൈ:-കണ്ടക്കൈ കൃഷ്ണവിലാസം എ.എൽ.പി സ്‌കൂളിലെ പച്ചക്കറി കൃഷി വിളവെടുത്തു . മയ്യിൽ കൃഷി ഓഫീസർ പ്രമോദ് വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു .വിദ്യാർഥികളും, അധ്യാപകരും ,PTA പ്രസിഡണ്ട് ഭവദാസൻ, കൃഷി അസിസ്റ്റൻറ് അഖിൽ, രതീഷ് കണ്ടക്കൈ, സമീറ, ആഷ്ന, സരസ്വതി എന്നിവരും വിളവെടുപ്പിൽ പങ്കെടുത്തു. വെള്ളരി, വെണ്ട, പയർ എന്നിവയാണ് വിളവെടുത്തത്.