ചേലേരി : - കിഴക്കേ ചേലേരിയിലെ കുറ്റേരി പൊയിൽ വയലിൽ നടത്തിയ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുപ്പ് നടത്തി ചേലേരിയിലെ കർഷക സംഘം.
പച്ചക്കറികളുടെ വിളവെടുപ്പ് ഇന്ന് കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ സി സീമ അദ്ധ്യക്ഷത വഹിച്ചു.കൃഷി അസിസ്റ്റൻറ് ഓഫീസർ സിന്ധു സ്വാഗതവും സി വിജയൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
ചടങ്ങിൽ പ്രഭാകരൻ എം.പി, പി കെ രാമചന്ദ്രൻ, പി കെ പ്രഭാകരൻ, അനിൽ കുമാർ കെ.പി, പ്രദീപൻ മാസ്റ്റർ, ഷാജി (കർഷകർ) തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.