കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്ര ഉത്ര വിളക്ക് മഹോത്സവം നാളെ മുതൽ

 


കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം ഉത്രവിളക്ക് മഹോത്സവം മാർച്ച് 17 മുതൽ 25 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.മാർച്ച് 17 ന് വൈകിട്ട് ബ്രഹ്മശ്രീ കരുമാര ത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ കൊടിയേറ്റം നടക്കും.

തുടർന്നുള്ള ദിവസങ്ങളിൽ സംഗീത നിശ, കരകാട്ടം, നൃത്ത വിരുന്ന്, ചാക്യാർകൂത്ത്, കരോക്കെ ഗാനമേള, നൃത്തസന്ധ്യ എന്നിവ നടക്കും.മാർച്ച് 25 ന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.

Previous Post Next Post