പള്ളിപ്പറമ്പ് :- എസ് എസ് എഫ് പള്ളിപ്പറമ്പ് യൂണിറ്റ് സംഘടന സമ്മേളനം നാളെ വ്യാഴാഴ്ച മഗ്‌രിബ് നിസ്ക്കാരാനന്തരം പള്ളിപ്പറമ്പ് ജി. എൽ. പി സ്കൂളിൽ വെച്ച് നടക്കും. മൂന്ന് സെഷനുകളിലായി ഹക്കീം സഖാഫി അരിയിൽ, ഷംസീർ കാടാങ്കോട്, റാഷിദ് ബുഖാരി എന്നിവർ വിഷയാവതരണം നടത്തും. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് യൂണിറ്റ് ഭാരവാഹികളും SSF സെക്ടർ, ഡിവിഷൻ നേതാക്കളും സംബന്ധിക്കും.