മയ്യിൽ :- സ്വജീവിതം സമരമാക്കിയ മോറാഴ സമരവളണ്ടിയർ അറാക്കൽ കുഞ്ഞിരാമന്റെ കഥ പറയുന്ന 'അറാക്കൽ ഇരുൾ വഴിയിലെ കനൽ നക്ഷത്രം' മാർച്ച് 15 ചൊവ്വാഴ്ച അരങ്ങിലെത്തും.
മയ്യിൽ നാടകകൂട്ടത്തിന്റെ നാലാമത് നാടകമാണ് അറാക്കലിനെ അങ്ങിൽ അവതരിപ്പിക്കുന്നത്. അറാക്കലിന്റെ സമര ജീവിതത്തിലൂടെ ഈ നാട് ജന്മി നാടുവാഴിത്തത്തിനെതിരെ പോരാടിയതിന്റെ ചരിത്രവുമാണ് പറയുന്നത്.
ഇതിൽ പാടിക്കുന്നിൽ പൊലിഞ്ഞ ധീരതയും കണ്ടക്കൈയിൽ ഉയർന്ന വീര ഗാഥയും സംവദിക്കുന്നുണ്ട്.
നാടകം 15ന് രാത്രി 7.30ന് മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.