യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മറ്റി അനുമോദിച്ചു


മയ്യിൽ :-
യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അഡ്വക്കറ്റായി എൻറോൾ ചെയ്ത യൂത്ത് കോൺഗ്രസ്സ് ബൂത്ത് പ്രസിഡണ്ട് ശ്രീ കലേഷ് കോറളായിക്ക് അനുമോദനവും ബസ് യാത്രയ്ക്കിടെ ബസിൽ കുഴഞ്ഞു വീണ സ്ക്കൂൾ വിദ്യാർത്ഥിയെ അടിയന്തരമായി ആസ്പത്രിയിലെത്തിച്ച മയ്യിൽ - കോറളായി കണ്ണൂർ റൂട്ടിലോടുന്ന വിന്നർ ബസ് ജീവനക്കാരെയും അനുമോദിച്ചു.

 അനുമോദന ചടങ്ങ് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ: ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷംസു കണ്ടക്കൈ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് സുദീപ് ജെയിംസ്, ജില്ല ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, ലോയേഴ്സ് കോൺഗ്രസ് ജില്ല പ്രസിഡണ്ട് അഡ്വ: കെ.വി. മനോജ് കുമാർ , ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഇ.കെ. മധു , ഒ.ഐ.സി.സി. ജില്ല സെക്രട്ടറി മൊയതു കോറളായി,കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ പി.പി. മമ്മു, ജിനീഷ് ചാപ്പാടി എന്നിവ പ്രസംഗിച്ചു. 

യൂത്ത് കോൺഗ്രസ് ഭാരവാഹികളായ യു. മുസമിൽ , കെ. ഷംന, കെ. പ്രിയങ്ക, കെ.വിജേഷ് , കെ. കെ.എൻ.ജിതിൻ, കെ. നൗഷാദ് , ഫാഹിം, ആർ.പി.മുഹമ്മദ് കുഞ്ഞി, അബു എരിഞ്ഞിക്കടവ് ,അജേഷ്, എൻ.പി. സൈനുദ്ദീൻ എന്നിവർ നേതൃത്വം നല്കി. 






Previous Post Next Post