മയ്യിൽ:-തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും ഉള്‍പ്പെടുന്ന സമ്പൂര്‍ണ്ണ നിരീക്ഷണ ക്യാമറ ശൃംഖലയുടെ ഉദ്ഘാടനം മാര്‍ച്ച് 20 ഞായര്‍ വൈകിട്ട് അഞ്ച് മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. മയ്യില്‍ ബസ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ ജയിംസ് മാത്യു, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, റൂറല്‍ എസ്പി പി ബി രാജീവ് എന്നിവര്‍ മുഖ്യാതിഥികളാകും