മയ്യിൽ:-സമഗ്ര ശിക്ഷ കേരള ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ കുട്ടികളിൽ വായന പ്രോത്സാഹിപ്പികുന്നതിനും, കുട്ടികളിലെ സ്വതന്ത്ര രചനയെ പരിപോഷിപ്പിക്കുന്നതും ലക്ഷ്യമിട്ട് ആരംഭിക്കുന്ന വായനച്ചങ്ങാത്തം- സ്വതന്ത്രവായന പരിപോഷണ പരിപാടിക്ക് തളിപ്പറമ്പ് സൗത്ത് ബി ആർ സിയിൽ തുടക്കമായി.
മയ്യിൽ സി ആർ സി പരിധിയിലെ 31 അധ്യാപകർക്കുള്ള രണ്ട് ദിവസത്തെ പരിശീലനം മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ റിഷ്ണ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലകളെയും, വിദ്യാലയങ്ങളെയും ഉൾപ്പെടുത്തി കൊണ്ട് ആരംഭിക്കുന്ന പരിപാടിയിൽ കുട്ടികളുടെ സ്വതന്ത്രരചനാശേഷി മനസിലാക്കുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കുംട്രൈ ഔട്ട് ക്ലാസുകൾ സംഘടിപ്പിച്ചു.
ട്രൈ ഔട്ട് ക്ലാസിന്റെ ഭാഗമായി , കുട്ടികളുംരക്ഷിതാക്കളും , അധ്യാപകരും തയ്യാറാക്കിയ മാസികകളുടെ പ്രകാശനവും നടന്നു. മയ്യിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർമാർ വി.വി അനിത, ബിപിസി ഗോവിന്ദൻ എടാടത്തിൽ എന്നിവർ സംസാരിച്ചു. സി ആർ സി സി മാരായ രേഷ്മ, ബിജിന , സ്പെഷൽ എജ്യൂകേറ്റർ ബിന്ദുഎന്നിവർ ക്ലാസിന് നേതൃത്വം നൽകി.