കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ മാങ്ങയിൽ നിന്നുള്ള മൂല്യവർധിത ഉല്പന്ന നിർമ്മാണം ആരംഭിച്ചു. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ സാങ്കേതിക പരിശീലനം നേടിയ പതിനഞ്ച് വനിതകളാണ് കുറ്റ്യാട്ടൂർ മാഗോ പ്രൊഡ്യൂസർ കമ്പനിയുടെ കീഴിൽ പച്ച മാങ്ങയിൽ നിന്നുള്ള മൂല്യവർധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നത്.
ജൈവികമായി പഴുപ്പിച്ചെടുത്ത ഗുണമേന്മയുള്ള ഗ്രേഡ്- 1 മാമ്പഴം മൂന്നാം വാരത്തിൽ വിപണനത്തിന് തയ്യാറാവുകയാണ്. പച്ച മാങ്ങയിൽ നിന്നുള്ള സ്ക്വാഷ്, പച്ച മാങ്ങ ജാം, മാങ്ങ അച്ചാർ, ഉണക്കിയ കറി മാങ്ങ എന്നിവയും വിപണനത്തിന് തയ്യാറായിട്ടുണ്ട്.