കൊളച്ചേരി അടക്കമുള്ള പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ജൽജീവൻ മിഷൻ പദ്ധതി യാഥാർത്ഥമാവുന്നു


തളിപ്പറമ്പ് :- 
മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ എത്തിക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ കണക്ഷൻ നൽകാനായുള്ള  പ്രവൃത്തികൾ ഊർജ്ജിതമായി നടന്നുവരുന്നു.

തളിപ്പറമ്പ് മണ്ഡലത്തിലെ മലപ്പട്ടം ഗ്രാമ പഞ്ചായത്തിൽ 478 ലക്ഷം രൂപയുടെയും, പരിയാരം ഗ്രാമ പഞ്ചായത്തിൽ 1767 ലക്ഷം രൂപയുടെയും,കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിൽ 1493 ലക്ഷം രൂപയുടെയും പ്രവൃത്തികൾ നടന്നു വരുന്നുണ്ട്. മയ്യിൽ ഗ്രാമ പഞ്ചായത്തിൽ 4764 ലക്ഷം രൂപയുടെയും, കൊളച്ചേരി ഗ്രാമ പഞ്ചായത്തിൽ 4114 ലക്ഷം രൂപയുടെയും, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിൽ 2557 ലക്ഷം രൂപയുടെയും പ്രവൃത്തികൾ ടെണ്ടർ ചെയ്തു കഴിഞ്ഞു. 

പദ്ധതികൾ നടപ്പിലാകുന്നതോടെ തളിപ്പറമ്പ മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധ ജലം ലഭിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ അവലോകന യോഗം ചേർന്ന് പദ്ധതി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. നിലവിൽ എല്ലാ പഞ്ചായത്തുകളിലും ദ്രുതഗതിയിൽ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്.

Previous Post Next Post