മയ്യിലിൽ വാതക ശ്മശാനത്തിന് തറക്കല്ലിട്ടു


മയ്യിൽ :-
മയ്യിൽ പഞ്ചായത്ത് കണ്ടക്കൈപറമ്പ് ശാന്തി വനത്തിൽ സ്ഥാപിക്കുന്ന വാതക ശ്മശാനത്തിന് തറക്കല്ലിട്ടു. പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ റിഷ്ന ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് എ.ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർ പേഴ്സൺ വി.വി അനിത, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രവി മാണിക്കോത്ത്, സുചിത്ര എ.പി, കെ ശാലിനി, സതീദേവി, കെ ബിജു, കെ പ്രീത, സംഘാടക സമിതി കൺവീനർ വിജേഷ് കണ്ടക്കൈ എന്നിവർ പ്രസംഗിച്ചു. 

ശ്മശാനം സംരക്ഷണ സമിതി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

Previous Post Next Post