കണ്ണാടിപ്പറമ്പ് :- ധർമശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്ക് ഉത്സവത്തിന് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. ധർമശാസ്താവ് പ്രധാന ദേവനായി പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലെ എട്ടുദിവസത്തെ ഉത്രവിളക്ക് ഉത്സവത്തിനാണ് തുടക്കമായത്. വൈകീട്ട് നിടുവാട്ട് ജുമാമസ്ജിദ് ഭാരവാഹികളുടെ നേതൃത്വത്തിൽ പഞ്ചസാരക്കുടം സമർപ്പണം നടത്തി. ക്ഷേത്രം കോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ തിരുവത്താഴത്തിന് അരി അളന്നു. ഒന്നാംവിളക്കുമുതൽ ഏഴാം വിളക്കുവരെ രാവിലെമുതൽ വിവിധ ചടങ്ങുകൾ നടക്കും. വൈകീട്ട് അഞ്ചിന് കേളി, ആറിന് കാഴ്ചശീവേലി, തുടർന്ന് പഞ്ചവാദ്യം, മേളം, സേവ, വയത്തൂർ കാലിയാർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, ഇരട്ട തിടമ്പുനൃത്തം, അകത്തെഴുന്നള്ളത്ത് എന്നിവയുമുണ്ടാകും. എട്ടാം ദിനമായ 25-ന് വിശേഷാൽ പൂജകൾക്കുശേഷം ക്ഷേത്രക്കുളത്തിൽ ആറാട്ട്, തിരിച്ചെഴുന്നള്ളിപ്പ് എന്നിവയും നടക്കും.
കണ്ണാടിപ്പറമ്പ് ധർമശാസ്താക്ഷേത്രം ഉത്രവിളക്കുത്സവത്തിന് കൊടിയേറി