പള്ളിപ്പറമ്പ് : എസ് എസ് എഫ് പള്ളിപ്പറമ്പ് യൂണിറ്റ് സംഘടന സമ്മേളനം പള്ളിപ്പറമ്പ് ജി. എൽ. പി സ്കൂളിൽ വെച്ച് നടന്നു. നസീർ സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനം അബ്ദുൽ ഹഖിന്റെ അധ്യക്ഷതയിൽ മുഹമ്മദ് ബിശ്ർ സ്വാഗതം പറഞ്ഞു.
മൂന്ന് സെഷനുകളിലായി ഉസ്താദ് ഹക്കീം സഖാഫി അരിയിൽ, SSF കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷംസീർ കാടാങ്കോട്, മുൻ സംസ്ഥാന പ്രസിഡന്റ് റാഷിദ് ബുഖാരി എന്നിവർ വിഷയാവതരണം നടത്തി. അഷ്‌റഫ് സഖാഫി,സുഹൈൽ സഖാഫി, ഷബീർ സഖാഫി,നൗഷാദ് പി, സാബിത്ത് പി ടി, ഖാദർ പി, അഷ്‌റഫ് ചെലേരി എന്നിവർ സംബന്ധിച്ചു. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് യൂണിറ്റ് ഭാരവാഹികളും SSF സെക്ടർ, ഡിവിഷൻ നേതാക്കളും സംബന്ധിച്ചു. 68 വിദ്യാർത്ഥികൾ സംബന്ധിച്ചു.