ചേലേരി :- ഭാവനയുടെയും സങ്കൽപങ്ങളുടെയും ലോകത്തിലൂടെ വളരെ രസകരമായി കുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും നയിക്കാൻ രക്ഷിതാക്കളെ കൂടി പങ്കാളികളാക്കുന്ന സമഗ്രശിക്ഷ കേരളയുടെ സവിശേഷ സ്വതന്ത്ര വായനാ പരിപോഷണ പദ്ധതി "വായനച്ചങ്ങാത്തം" കൊളച്ചേരി ബി ആർ സി തല അധ്യാപക പരിശീലനം മാർച്ച് 17 , 18 തീയ്യതികളിലായി ചേലേരി എയുപി സ്കൂളിൽ വെച്ച് നടന്നു.ചേലേരി എയുപി സ്കൂൾ PTA പ്രസിഡണ്ട് എം മനോജിന്റെ അധ്യക്ഷതയിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൾ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു.
കൊളച്ചേരി പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള 24 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.കുട്ടികളിൽ സ്വതന്ത്രവായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളിലൂടെ കടന്നു പോകുന്ന ട്രൈ ഔട്ട് ക്ലാസ് നടന്നു. രക്ഷിതാക്കളും പരിശീലനത്തിൽ പങ്കാളികളായി.
കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സ്വതന്ത്ര രചനകൾ ഉൾക്കൊളളിച്ചു കൊണ്ടുള്ള മാസിക പ്രകാശനവും നടന്നു.LSS വിജയികൾക്കുള്ള അനുമോദനവും പ്രസ്തുത പരിപാടിയിൽ വെച്ച് നടന്നു.