വീടില്ലാത്തവരുടെ സ്വപ്നം പൂവണിയുന്നു: ശ്രീകണ്​ഠപുരം പീപ്പിൾസ്​ വില്ലേജ്​ ഉദ്ഘാടനം ഇന്ന്

 

ശ്രീകണ്ഠാപുരം:-2019ലെ പ്രളയത്തിലും മറ്റു സാഹചര്യങ്ങളിലുമായി കിടപ്പാടം ഇല്ലാതായ 11 കുടുംബങ്ങൾക്കുള്ള ഭവനങ്ങളുൾപ്പെ​ട്ട ​ശ്രീകണ്​ഠപുരം പീപ്പിൾസ്​ വില്ലേജ്​ 2022 മാർച്ച്​ 12 ന് ശനിയാഴ്ച വൈകീട്ട് 4 മണിക്ക് നാടിന്​ സമർപ്പിക്കും.  പീപ്പിൾസ്​ ഫൗണ്ടേഷൻ ചെയർമാൻ എം.കെ.മുഹമ്മദലിയുടെ അധ്യക്ഷതയിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്​പീക്കർ ചിറ്റയം ഗോപകുമാർ ആണ്​ ബൃഹത്തായ ഈ ജീവകാരുണ്യ സംരംഭം ഉദ്​ഘാടനം ചെയ്യുന്നത്​. കെ.മുരളീധരൻ എം.പി. ഭൂരഹിതരായ ആറ്​ കുടുംബങ്ങൾക്ക്​ താക്കോൽ ദാന കർമം നിർവഹിക്കും. കെ.വി.സുമേഷ് എം.എൽ ഏറ്റ് വാങ്ങും. പ്രളയത്തിൽ വീട്​ നഷ്​ടപ്പെട്ട അഞ്ച്​ കുടുംബങ്ങൾക്കുള്ള താക്കോൽ ജമാഅത്തെഇസ്​ലാമി അസി.അമീർ പി.മുജീബുറഹ്​മാൻ കൈമാറും.  ശ്രീകണ്​ഠപുരം മുനിസിപ്പൽ ചെയർപെഴ്​സൺ ഡോ.കെ.വി.ഫിലോമിന താക്കോൽ സ്വീകരിക്കും.

അഞ്ച്​ വീടുകളും കമ്മ്യൂണിറ്റി സെൻററും തൊഴിൽപരിശീലന കേന്ദ്രവും ഉൾപ്പെട്ട രണ്ടാം ഘട്ട പദ്ധതി ഡൽഹി ഹ്യൂമൺ വെൽഫെയർ ഫൗണ്ടേഷൻ വൈസ്​ ചെയർമാൻ ടി.ആരിഫലി പ്രഖ്യാപിക്കും. വില്ലേജിലെ ജലവിതരണ പദ്ധതി  അഡ്വ.സജീവ്​ജോസഫ്​ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പീപ്പിൾസ് വില്ലേജ് പത്രിക

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ ചലചിത്രതാരം സന്തോഷ്​ കീഴാറ്റൂരിന് നൽകി പ്രകാശനം ചെയ്യും. നഗരസഭ പ്രതിപ്രക്ഷ അംഗം ടി.ആർ.നാരായണൻ വില്ലേജിൻ്റെ ഹരിതവൽകരണ പരിസ്ഥ്തി പ്രഖ്യാപനം നിർവഹിക്കും.

വിവിധ മത-സാംസ്​കാരിക നേതൃത്വ രംഗങ്ങളിലെ പ്രമുഖർ  ചടങ്ങിൽ ആശംസ നേരും.

കണ്ണൂർ ജില്ലയിലെ ശ്രീകണ്​ഠപുരം മുനിസിപ്പാലിറ്റിയിൽ  നെടിയേങ്ങ വില്ലേജിലെ കംബ്ലാരിയിൽ ഒരേക്കർ ഭൂമിയിലാണ്​ ‘പീപ്പിൾസ്​ വില്ലേജ്​’ രൂപപ്പെടുത്തിയിരിക്കുന്നത്​. ഒരു വ്യക്​തി ദാനമായി നൽകിയതാണ്​ ഭൂമി. 2020 സപ്​തംബർ 10ന്​ ​​ കോവിഡ്​ ഒന്നാം തരംഗവേളയിൽ .കെ.സുധാകരൻ എം.പി. ശിലാസ്​ഥാപന കർമം നിർവഹിച്ചു. കോവിഡ്​ പ്രതിസന്​ധിക്കിടയിലും തൊട്ടുടുത്ത മാസം  നിർമാണം തുടങ്ങി  16   മാസത്തിനകം 11 വീടുകളും  സമ്പൂർണമായി പൂർത്തീകരിക്കുകയായിരുന്നു.  

നാല്​ സെൻറ്​വീതം ഭൂമിയിൽ രണ്ട്​ ബെഡ്​റൂം 550 സ്​ക്വയർഫീറ്റ്​ ഭവനത്തിൽ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.   കോളനി എന്ന സങ്കൽപത്തെ മാറ്റി മറിച്ച്​ ഒ​​ാരോ വീടിനും പ്രത്യേകം അടുക്കളമുറ്റമുൾപ്പെടെ നാല്​ ഭാഗവും സ്വന്തം  സ്​പേസ്​ നീക്കി വെച്ചിട്ടുണ്ട്​. ഓരോ ഭവനങ്ങളെയും ചുറ്റതിര്​  ​െകട്ടി ഭദ്രമാക്കി. എല്ലാ വീടുകൾക്കും വെവ്വേറെ വെയിസ്​റ്റ്​--സെപ്​റ്റിക്​ ടാങ്കുകൾ ഒരുക്കി. മുഴുവൻ വീടുകൾക്കും ആവശ്യമായ ജലവിതരണ പദ്ധതിയായി​ മൂന്ന്​ കുഴൽകിണർ സ്​ഥാപിച്ച്​ കേന്ദ്രീകൃത ജലവിതരണം ഏർപ്പെടുത്തി. വലിയ പൊതു കിണറി​െൻറ നിർമാണവും തുടങ്ങിയിട്ടുണ്ട്​.

ഒരു വീടിന്​ ഏഴ്​ ലക്ഷം രൂപ വീതമാണ്​ ചിലവ്​ സ്​പോൺസർമാരിലൂടെയാണ്​ ഫണ്ട്​ സ്വരൂപിച്ചത്​. അനുബന്​ധ ചിലവുകളിൽ ചിലത്​ ശ്രീകണ്​ഠപുരത്തെ വിവിധ സന്നദ്ധ സംഘടനകളും വ്യക്​തികളും സഹായിച്ചു.

2018 ഡിസംമ്പറിൽ  സ്​ഥലം പീപ്പിൾസ്​ ഫൗണ്ടേഷൻ ഏറ്റെടുത്തത്​. 2019ലെ പ്രളയത്തിൽ നാശനഷ്​ടം സംഭവിച്ച ശ്രീകണ്​ഠപുരത്തെ  വ്യാപാരികൾക്ക്​   പീപ്പിൾസ്​ ഫൗണ്ടേഷൻ്റെ   ആശ്വാസ ധനം 30 ലക്ഷം രൂപ 2020 ജനുവരി 28ന്​ ശ്രീകണ്​ഠപുരത്ത്​ നടന്ന ചടങ്ങിൽ കെ.സുധാകരൻ എം.പി. വിതരണം ചെയ്​തിരുന്നു. ഇതി​െൻറ തുടർച്ചയായാണ്​ വില്ലേജ്​ പദ്ധതി തുടങ്ങിയത്​. 

പീപ്പിൾസ്​ ഫൗണ്ടേഷൻ ജില്ലാ തല മോണിറ്ററിങ്ങ്​  സമിതിയും, പ്രാദേശിക നിർവഹണ സമിതിയുമാണ്​  നിർമാണത്തിന്​ മേൽനോട്ടം വഹിച്ചത്​. 2019ലെ പ്രളയത്തിൽ വീട്​ നഷ്​ടപ്പെട്ട്​ സർക്കാർ ഭവന പദ്ധതിയിലേക്ക്​ അപേക്ഷിച്ചിരുന്ന കുടുംബങ്ങൾ പീപ്പിൾസ്​ ഫൗണ്ടേഷനും അപേക്ഷ നൽകിയതനുസരിച്ചാണ്​ അവരുടെ പ്രാ​ദേശിക സ്​തിഥിവിവരം ഫീൽഡ്​ സ്​റ്റഡി നടത്തി അർഹതാ ലിസ്​റ്റ്​ തയ്യാറാക്കിയത്​. കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ പീപ്പിൾസ്​ ഫൗ​ണ്ടേഷൻ നിർമ്മിക്കുന്ന  പീപ്പിൾസ് ഭവന പദ്ധതികളിൽ 21മത്തെ വിപുല വില്ലേജാണ്​ ശ്രീകണ്​ഠപുരത്തേത്​. 

കണ്ണൂർ ജില്ലയിൽ ചക്കരക്കൽ ഇരിവേരിയിലും പീപ്പിൾസ്​ വില്ലേജി​െൻറ പ്രാഥമിക പ്രവർത്തനവുമായി ഫൗണ്ടേഷൻ മുന്നോട്ട്​ പോവുകയാണ്​. 

പാവപ്പെട്ടവ​രുടെയും, ഭൂരഹിതരുടെയും ചിരകാല സ്വപ്നമായ   സ്വന്തമായൊരു  വീട്​ എന്ന സങ്കൽപ്പം  മനോഹരമായ അന്തരീക്ഷുത്താടെയാണ്​ ഇവിടെ ഒരുക്കിയിട്ടുള്ളത്​. നല്ലവരായ ഉദാരമതികളുടെ അകമഴിഞ്ഞ സഹകരണത്തിൻ്റെയും കൈത്താങ്ങിൻ്റെയും ആത്മീയാവിഷ്കാരം കൂടിയാണിത്. ​പ്രശസ്​തി മോഹിക്കാത്ത, ഇവരുടെ ഹൃദയ വിശാലതിലാണ്​ വില്ലേജ്​ കെട്ടിപ്പൊക്കിയിട്ടുള്ളത്​. ആ അർത്ഥത്തിൽ വില്ലേജിൻ്റെ ഓരോ മൺതരികളും സുകൃതങ്ങളാണ്.

പീപ്പിൾസ്​ ഫൗണ്ടേഷൻ കേരള

2012ൽ രൂപവൽകരിക്കപ്പെട്ട  നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ്   പീപ്പിൾസ് ഫൗണ്ടേഷൻ. ഭവന നിര്‍മാണ പദ്ധതി, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, മെഡിക്കല്‍ എയ്ഡ്, സ്വയംതൊഴില്‍ പദ്ധതി, ഡി അഡിക്ഷന്‍ പ്രൊഗ്രാം,, പബ്ലിക് സര്‍വീസ് ഗൈഡന്‍സ് സെന്റര്‍, കമ്മ്യൂണിറ്റി എംപവര്‍മെന്റ് പ്രോജക്റ്റ്, കുടിവെള്ള പദ്ധതി, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, കൗണ്‍സിലിംഗ് സെന്റര്‍, ബ്ലഡ് ഡോണേഴ്സ് ഫോറം, സോഷ്യല്‍ വര്‍ക്ക് ബുള്ളറ്റിന്‍, സോഷ്യല്‍ വര്‍ക്കേഴ്സ് ഡവലപ്മെന്റ ് പ്രോഗ്രാം, പാരപ്ലീജിയ റിഹാബിലിറ്റേഷന്‍, പെയിന്‍ ആന്റ് പാലിയേറ്റീവ്, എന്‍.ജി.ഒ ഡവലപ്മെന്റ് പ്രോഗ്രാം,ആരോഗ്യ  പരിരക്ഷാ പദ്ധതിയായ പീപ്പിൾസ്​ ഹെൽത്ത്​,  തുടങ്ങിയവയാണ് ഫൗണ്ടേഷന്‍ ആവിഷ്‌കരിക്കുന്ന സുപ്രധാന സേവന സംരംഭങ്ങൾ. ഇതില്‍ മിക്ക പദ്ധതികളും വ്യത്യസ്ഥ എന്‍.ജി.ഒകള്‍ മുഖേന മുമ്പേ നിര്‍വഹിച്ച് വന്നതായിരുന്നു. സേവന സംരംഭങ്ങളെ പ്രഫഷണലിസത്തിലൂടെ  വ്യാപിപ്പിക്കുക എന്നതിനാണ്​ ​ ഫൗണ്ടേഷന്‍ ഉൗന്നൽ നൽകുന്നത്​.

മുഴുവന്‍ മലയാളികള്‍ക്കും  വിശ്വാസയോഗ്യമായി സാമൂഹിക സേവനത്തിന് ആശ്രയിക്കാവുന്ന ഏജന്‍സിയായാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിലകൊള്ളുന്നത്. കേരളത്തിന്റെ പൊതു താല്‍പര്യങ്ങളെയും വികസനത്തെയും മുന്‍നിര്‍ത്തിയുള്ള പദ്ധതികളും ആശയങ്ങളുമാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ സമര്‍പ്പിക്കുന്നത്. സാമൂഹിക ആവശ്യങ്ങളെ മുന്‍ഗണനാ ക്രമത്തില്‍ നിശ്ചയിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ പരിശ്രമിക്കുന്നു. ‘പീപ്പിള്‍സ് ഹോം’ എന്ന ഭവന നിര്‍മാണ പദ്ധതിയിൽ ഇതിനകം സംസ്​ഥാനത്ത്​ ആയിര​ത്തോളം വീടുകൾ സ്​ഥാപിച്ചു കഴിഞ്ഞു.മൂന്നു വര്‍ഷം കൊണ്ട് 1500 വീടുകളുടെ നിര്‍മാണം പൂർത്തീകരിക്കുമെന്ന ലക്ഷ്യവുമായി 500 വീടുകൾ കൂടി കൈമാറും. ഭവന പുനരുദ്ധാരണ രംഗത്തും ഏറെ സേവനം സമർപ്പിക്കുന്നുണ്ട്.

ശ്രീകണ്ഠപുരത്തെ പദ്ധതിയുമായി സഹകരിച്ച മുഴുവൻ സാമൂഹിക പ്രവർത്തകർക്കും പൗരപ്രമുഖർക്കുംപീപ്പിൾസ് വില്ലേജ് ജില്ലാ സംഘാടക സമിതി ചെയർമാൻ പി.കെ.മുഹമ്മദ്​ സാജിദ്​ നദ്​വി, ജനറൽ സെക്രട്ടറി സി.കെ.എ. ജബ്ബാർ.പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോ ഓഡിനേറ്റർ സി.പി. അബ്ദുൽ ജബ്ബാർവില്ലേജ്​ പ്രാദേശിക നിർവഹണ സമിതി ജനറൽ  കൺവീനർ എം.ജലാൽഖാൻവില്ലേജ്​ പബ്ലിക്​ റിലേഷൻസ്​ കൺവീനർ വി.പി.ഫസറുദ്ദീൻ എന്നിവർ വർത്താ സമ്മേളനത്തിൽ നന്ദി പറഞ്ഞു.

Previous Post Next Post