കുറ്റ്യാട്ടൂർ:-CPl (M) ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വികസനവും വികസന വിരുദ്ധ രാഷ്ട്രീയവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു.
CPI(M) ജില്ലാ കമ്മറ്റിയംഗം കെ.സന്തോഷ് ഉൽഘാടനം ചെയ്തു.കെ.ഗണേശൻ അദ്ധ്യക്ഷ്യം വഹിച്ചു. ഏറിയ കമ്മറ്റി അംഗങ്ങളായ എം.വി.സുശീല ,പി .വി.ഗംഗാധരൻ, ലോക്കൽ കമ്മറ്റി അംഗം കെ.നാണു എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. 1975 ന് മുമ്പ് പാർട്ടി മെമ്പർഷിപ്പിൽ വരികയും ഇപ്പോഴും മെമ്പറായി തുടരുന്ന കെ.നാണു, കെ.കെ.ഗോപാലൻ മാസ്റ്റർ കെ.പി.ചന്ദ്രൻ ,പി.സുഗുണൻ എന്നിവരെ ആദരിച്ചു.