സി പി എം പാർട്ടി കോൺഗ്രസ്സ്; കൊളച്ചേരി ലോക്കൽ കമ്മിറ്റി "വികസനവും വികസന വിരുദ്ധ രാഷ്ട്രീയവും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

കൊളച്ചേരി:-CPI(M) പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി കൊളച്ചേരി ലോക്കൽ കമ്മിറ്റി കരിങ്കൽകുഴി ബസാറിൽ സെമിനാർ സംഘടിപ്പിച്ചു. "വികസനവും വികസന വിരുദ്ധ രാഷ്ട്രീയവും" എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാർ പി.പി ദാമോദരൻ ഉദ്ഘാടനം ചെയ്തു.ഷിബിൻ കാനായി പ്രഭാഷണം നടത്തി.

1975 ന് മുന്നേ പാർടി മെമ്പർഷിപ്പിൽ വരികയും ,നിലവിൽ മെമ്പർമാരുമായ പി.പി കുഞ്ഞിരാമൻ ,കെ.വി ഗോപാലൻ, കെ.നാരായണൻ എന്നീ മുതിർന്ന സഖാക്കളെ ഏരിയാ കമ്മിറ്റിയംഗം എം.ദാമോദരൻ ആദരിച്ചു .

പി.വി വത്സൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.രാമകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.തുടർന്ന് കരോക്കേ ഗാനമേള അരങ്ങേറി.





Previous Post Next Post