സിപിഐ സ്ഥാനാര്‍ത്ഥിയായി അഡ്വ. പി സന്തോഷ് കുമാര്‍ രാജ്യസഭയിലേയ്ക്ക്


തിരുവനന്തപുരം:-
അഡ്വ. പി സന്തോഷ് കുമാര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. നിലവില്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ് ഇദ്ദേഹം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിയും. ഇതിലൊന്ന് സിപിഐയ്ക്ക് നല്‍കാന്‍ നേരത്തെ എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായിരുന്നു. 

സിപിഐയുടെ യുവജന വിഭാഗമായ എഐവൈഎഫിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. 2011 ല്‍ ഇരിക്കൂറില്‍ നിന്നും നിയമസഭയിലേക്കും ഇദ്ദേഹം മത്സരിച്ചിരുന്നു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് തീരുമാനം.  





Previous Post Next Post