കൊളച്ചേരി :- പള്ളിപ്പറമ്പ് മുക്ക് കാവുംചാൽ റോഡിൽ കൈവരിയില്ലാത്ത കനാൽ പാലത്തിൽ നിന്നും ബൈക്ക് യാത്രികൻ മരണപ്പെട്ട സംഭവത്തെ തുടർന്ന് പ്രദേശവാസികളായ നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. റോഡിൻ്റെ ദുരവസ്ഥയ്ക്കെതിരെ അധികാരികൾക്ക് നിവേദനം നൽകാനും പരേതൻ്റെ കുടുംബത്തിന് നിയമപരമായും മറ്റുമുള്ള സഹായങ്ങൾക്ക് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു.പ്രദേശവാസികളായ നൂറോളം പേർ യോഗത്തിൽ പങ്കെടുത്തു.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം സജിമ, വാർഡ് മെമ്പർ കെ ബാലസുബ്രഹ്മണ്യം എന്നിവർ പങ്കെടുത്തു.ജനകീയ സമിതിയുടെ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് അംഗങ്ങളുടെ പൂർണ്ണ പിന്തുണ യോഗത്തിൽ വാഗ്ദാനം ചെയ്തു.
സ്ഥലം എം പി, എംഎൽഎ ,ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്മാർ, ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് മെമ്പർമാർ രക്ഷാധികാരിമാരായ ആക്ഷൻ കമ്മിറ്റിക്ക് യോഗം രൂപം നൽകുകയും ചെയ്തു.
കമ്മിറ്റി ഭാരവാഹികളായി
ചെയർമാൻ :- അഡ്വ. ഹരീഷ് കൊളച്ചേരി
കൺവീനർ :- സജിത്ത് സി
ട്രഷറർ :- സുനീഷ് എം
ജോ.കൺവീനർ :- വിനോദ്.സി.ഒ, ഷാജി എ.വി ,ശ്രീജിത്ത് വി, ഒ.പുരുഷോത്തമൻ, വിനോദ് ടി, ഉജിനേഷ് വി കെ.