ചെറുകിട കച്ചവടക്കാരുടെ ലൈസൻസ് ഫീസ് ഭീമമായി വർദ്ധിപ്പിച്ച കൊളച്ചേരി പഞ്ചായത്ത് നടപടി പിൻവലിക്കുക:- എസ്.ഡി.പി.ഐ.

 



 

കൊളച്ചേരി: -  കോവിഡിന്റെ സാമ്പത്തിക തകർച്ചയിൽ നിന്ന്  കരകയറും മുമ്പ് ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് കൊളച്ചേരി പഞ്ചായത്ത് അധികൃതർ പിൻമാറണമെന്ന് എസ്.ഡി.പി.ഐ. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ചെറുകിട കച്ചവടക്കാരുടെ ലൈസൻസ് ഫീസ് 150 ശതമാനം വർദ്ധിപ്പിച്ചത് അംഗീകരിക്കാനാവില്ല. 

കച്ചവടത്തിൽ ഉണ്ടായ നഷ്ടങ്ങളും ബുദ്ധിമുട്ടുകളും കൊണ്ട് ദിവസങ്ങൾ തള്ളിനീക്കാൻ പ്രയാസപ്പെടുന്നവരെ കൂടുതൽ ദ്രോഹിക്കുകയാണ് പഞ്ചായത്ത് അധികൃതർ.


ഈ നടപടി കച്ചവടക്കാരെ കൂടുതൽ ദുരിതത്തിലാക്കുന്നതാണ്.അതിനാൽ വർധിപ്പിച്ച തുക പിൻവലിക്കുവാൻ  പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്ന് എസ്.ഡി.പി.ഐ. കൊളച്ചേരി പഞ്ചായത്ത്  പ്രസിഡന്റ് മുസമ്മിൽ കൊളച്ചേരി ആവശ്യപ്പെട്ടു.

 പഞ്ചായത്ത് അധികൃതർ  നടപടി പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.പഞ്ചായത്ത്‌ സെക്രട്ടറി ഷൗക്കത്ത്  പാമ്പുരുത്തി, അമീർ ചേലേരി എന്നിവർ സംസാരിച്ചു.

Previous Post Next Post