കണ്ണാടിപ്പറമ്പ് ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു

 



കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് ശിവക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ മുതൽ വിശേഷാൽ പൂജകൾ വൈകുന്നേരം ദീപാരാധന ,ഇളന്നീർ അഭിഷേകവും ശിവപൂജയും തുടർന്ന് പ്രസാദ വിതരണവും നടന്നു.രാവിലെ നിരവധി ഭക്തർ ക്ഷേത്രത്തിൽ പഴക്കുലകൾ സമർപ്പിച്ചു.പൂജകൾക്ക് മേൽശാന്തിമാരായ ഇ.എൻ.ഗോവിന്ദൻ നമ്പൂതിരിയും ഇ.എൻ.നാരായണൻ നമ്പൂതിരിയും കാർമികത്വം വഹിച്ചു.ശിവരാത്രി ദിനത്തിൽ തൊഴാൻ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കായിരുന്നു

Previous Post Next Post