കുറ്റ്യാട്ടൂർ :- CPI(M) ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി വേശാല ലോക്കൽ കമ്മറ്റിയും 39 ബസാർ ബ്രാഞ്ചും സംയുക്തമായി ഓലച്ചേരി കുളം ശുചീകരണ പ്രവർത്തനം നടത്തി.ഏരിയ കമ്മറ്റി അംഗം എം.വി.സുശീല ഉൽഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്കമാർ നേതൃത്വം നൽകി. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും പൊതു സ്ഥാപനങ്ങളും പൊതു സ്ഥലങ്ങളും ശുചീകരിച്ചു.