പാമ്പുരുത്തി പള്ളി നേർച്ചക്ക് നാളെ തുടക്കം

 

പാമ്പുരുത്തി: - നാളെ മാർച്ച്‌ 18 വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം കൂട്ട് പ്രാർത്ഥനയോടുകൂടി പതാകയുയർത്തും.സയ്യിദ് ജലാലുദ്ധീൻ ബുഖാരി തങ്ങൾ വളപട്ടണം നേതൃത്വം നൽകും.തുടർന്ന് രാത്രി 8മണിക്ക് പാമ്പുരുത്തി മദ്രസ വിദ്യാർത്ഥികളുടെ ബുർദ മജ്‌ലിസ് നടക്കും.

മാർച്ച്‌ 19 ശനിയാഴ്ച രാത്രി 8:30നു അഖ്സ ടീം സഫ കോളേജ് കുമ്മയക്കടവിന്റെ നേതൃത്വത്തിൽ 'അൽ ഇസ്തിഫ ' സൂഫി ഗാനമാലിക ഉണ്ടായിരിക്കുംരാത്രി 9മണിക്ക്  കെ എസ്ഇ മൗലവി വല്ലപ്പുഴ യുടെ "ഖൈബർ യുദ്ധം" എന്ന വിഷയത്തെ ആസ്പതമാക്കി ഇസ്ലാമിക കഥാ പ്രസംഗം നടക്കും.

സമാപന ദിവസമായമാർച്ച്‌ 20ഞായറാഴ്ച, ഉച്ചയ്ക് മൗലീദ്  പാരായണവും അന്നദാനവും ഉണ്ടായിരിക്കും, അന്ന് രാത്രി 8മണിക്ക് 'അഹബാബുൽ മുസ്തഫ ബുർദസംഘം' അവതരപ്പിക്കുന്ന ബുർദ മജ്ലിസും, 8:30നു  ഹാരിസ് അസ് ഹരിയുടെ മതപ്രഭാഷണവും ഉണ്ടായിരിക്കും.സയ്യിദ് ഹാഫിള്അ ബ്ദുൽ ഖാദർ ഫയിസി പട്ടാമ്പി, സമാപന പ്രാർത്ഥന നേതൃത്വം നൽകും.

Previous Post Next Post