ബക്കളത്തിന്റെ സ്വന്തം തണ്ണിമത്തൻ വിളവെടുത്തു

 

ബക്കളം: -ആന്തൂർ കൃഷിഭവന്റെ കീഴിൽ ബക്കളം വയലിൽ നടപ്പിലാക്കിയ പച്ചക്കറി ക്ലസ്റ്ററിന്റെ ഭാഗമായി കൃഷി ചെയ്ത തണ്ണിമത്തൻ വിളവെടുത്തു. 25 ഏക്കറിൽ പച്ചക്കറിയും ആറേക്കറിൽ തണ്ണിമത്തനുമാണ് കൃഷി ചെയ്തത്. നിരവധി വർഷമായി ബക്കളം വയലിലെ തണ്ണീർമത്തന് ആവശ്യക്കാരേറെയാണ്. വിളവെടുപ്പോടെ തന്നെ മുഴുവൻ ഉത്പന്നങ്ങളും വിറ്റഴിക്കപ്പെട്ടു.

നഗരസഭാ ചെയർമാൻ പി. മുകുന്ദൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കെ.വി. പ്രേമരാജൻ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ജോസഫ് ജോഷി വർഗീസ്, എ.ആർ. സുരേഷ് എന്നിവർ കാർഷിക പദ്ധതികൾ വിശദീകരിച്ചു.

പി.കെ. മുഹമ്മദ് കുഞ്ഞി, കെ.പി. ഉണ്ണികൃഷ്ണൻ, ടി.കെ.വി. നാരായണൻ, ടി. മനോഹരൻ, പാച്ചേനി വിനോദ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. ബിന്ദു, നഗരസഭാ സെക്രട്ടറി പി.എൻ. അനീഷ്, കൃഷി ഓഫീസർ ടി.ഒ. വിനോദ് കുമാർ, ടി. നാരായണൻ, ഏറ്റവും കൂടുതൽ തണ്ണിമത്തൻ കൃഷി ചെയ്ത കർഷകൻ അബ്ദുൾ മുത്തലിബ് എന്നിവർ സംസാരിച്ചു.

Previous Post Next Post