കണ്ണാടിപ്പറമ്പ് :- കൊടും വേനൽ ചൂടിൽ മടത്തികൊവ്വലിലെത്തുന്നവർക്ക് ആശ്വാസത്തിന്റെ കുടിവെള്ളമൊരുക്കി മാതൃകയാവുകയാണ് മടത്തികൊവ്വലിലെ യുവ സമൂഹം.
നാട്ടിലെ പ്രവാസികളുടെയും യുവസുഹൃത്തുക്കളുടെയും നേതൃത്വത്തിൽ 'പബ്ലിക് വാട്ടർ കൂളർ' സ്ഥാപിച്ചിരിക്കുകയാണ് ഇവിടെ.
വാട്ടർ കൂളറിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത് നിർവ്വഹിച്ചു