കണ്ണാടിപ്പറമ്പ്:- നാറാത്ത് ഗ്രാമ പഞ്ചായത്ത് ഗെയിംസ് ഫെസ്റ്റിവൽ വിജയികൾക്കുള്ള ട്രോഫി വിതരണവും പഞ്ചായത്ത് ടീം അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും യുവജന ദിന- വാരാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്ത് യൂത്ത് കോഡിനേഷൻ കമ്മിറ്റി നടത്തിയ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. കണ്ണാടിപ്പറമ്പ ദേശ സേവ യുപി സ്കൂളിൽ വെച്ച് നടന്ന പരിപാടി പ്രസിഡണ്ട് കെ രമേശൻ ഉത്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ഷീജ,മെമ്പർമാരായ സൽമത്ത് കെ വി, മിഹ്റാബി ടീച്ചർ,യൂത്ത് കോർഡിനേറ്റർ ജംഷീർ കെ വി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.